മൂല്യവർധന മാത്രമാണ്​ പരിഹാരം- മുഹമ്മദ് ഹനീഷ്

കൊച്ചി: ആഗോള വ്യാപാര രംഗത്ത്പിന്നാക്കമാകാതിരിക്കാൻ കാർഷിക വിളകളുടെ മൂല്യവർധനയിലൂടെ മാത്രമേ കഴിയൂ എന്ന് സംസ്ഥാന വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു. തോട്ടവിള സി​മ്പോസിയത്തിൽ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ അതീവജാഗ്രത പുലർത്തിയില്ലെങ്കിൽ കൃഷിയുടെ ഭാവി അപകടത്തിലാകുമെന്ന് കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ.ജോർജ്​. വി. തോമസ് വിശദീകരിച്ചു. ഡോ. നാഗരാജ് ഗോക്കവി, ഡോ. വികാസ് രാമതെ, ഡോ. ജെ. തോമസ്, ഡോ. സി.കെ. തങ്കമണി, മനോജ് ഉമ്മൻ, സി. തമ്പാൻ , പ്രഫ. ബഷീർ.എ.അലി, ഡോ.ധനപാൽ, ഡോ. വനിത, ഡോ. ജോസഫ് രാജ് കുമാർ, ഡോ. അൻസാർ അലി തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു. photo- തോട്ടവിള സി​മ്പോസിയത്തിൽ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.