കൊച്ചി: ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സർവസജ്ജമായി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകി നടപടികൾ കർശനമാക്കാനാണ് പ്രാഥമിക തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തപ്പോൾതന്നെ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദേശത്തുനിന്നെത്തുന്നവരുടെ ക്വാറൻറീൻ നടപടികൾ ഇതുവരെയുള്ളതിനേക്കാൾ കൂടുതൽ കർശനമാക്കും. എല്ലാവരും കൃത്യമായി ഗൃഹനിരീക്ഷണം പാലിക്കുന്നുണ്ടെന്ന് അന്വേഷണങ്ങളിലൂടെ സ്ഥിരീകരിക്കും. വ്യാപനമുണ്ടാകാതിരിക്കാനാണ് പ്രധാന ശ്രദ്ധ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിൽ കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രദേശത്ത് ജനപ്രതിനിധികളുമായി ചേർന്ന് പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ജില്ലയിൽ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരില്‍ പോസിറ്റിവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ നെഗറ്റിവാകുന്നവരെ ഹോം ക്വാറൻറീലേക്കും മാറ്റിവരുന്നുണ്ട്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സമൂഹമാധ്യമങ്ങളിലോ മറ്റോ തെറ്റായ വിവരങ്ങളോ അനാവശ്യഭീതിയോ പരത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ നടപടികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.