പറവൂർ : നിർമാണം പൂർത്തിയാക്കിയ റോഡുകളിൽ ഗ്യാരണ്ടി കാലാവധി കാണിക്കുന്ന ബോർഡുകൾ പറവൂരിൽ സ്ഥാപിച്ച് തുടങ്ങി. തുടക്കമെന്ന നിലയിൽ ചേന്ദമംഗലം പഞ്ചായത്തിലെ ആറങ്കാവ് - കരിമ്പാടം പൊതുമരാമത്ത് റോഡിൽ കരിമ്പാടം കവലയിൽ ബോർഡ് സ്ഥാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ നിർമാണം പൂർത്തിയായാൽ റോഡിന്റെ ഇരുഭാഗത്തും നിർമാണം നടത്തിയ കരാറുകാരന്റെയും നിർവ്വഹണ ഉദ്യോഗസ്ഥന്റെയും ഫോൺ നമ്പറും പ്രദർശിപ്പിക്കും. കൂടാതെ റോഡിന്റെ കാലാവധി കൂടി പ്രദർശിപ്പിക്കും. കാലാവധിക്കുള്ളിൽ റോഡിന് ഏതെങ്കിലും വിധത്തിൽ ഉള്ള കേടുപാടുകൾ സംഭവിച്ചാൽ പൊതുജനങ്ങൾക്ക് കരാറുകാരന്റെയോ എഞ്ചിനീയരുടെയോ ടോൾഫ്രീ നമ്പറിലോ പരാതിപ്പെടാവുന്നതാണ്. കാലാവധിക്കുള്ളിൽ ആണ് റോഡ് തകരുന്നതെങ്കിൽ കരാറുകാരൻ സ്വന്തം നിലയിൽ നന്നാക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. ചടങ്ങിൽ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഉണ്ണിക്യഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചയാത്ത് മെമ്പർ എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ പി.വി. മണി ടീച്ചർ, മെമ്പർമാരായ ജോബി, മനോജ് കുമാർ, ഷൈജ സജീവ് എന്നിവർ സംസാരിച്ചു. പടം EA PVR paravurile 2 ആറങ്കാവ് - കരിമ്പാടം പൊതുമരാമത്ത് റോഡിൽ ഗ്യാരണ്ടി ബോർഡ് സ്ഥാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.