പുകയില ഉൽപന്നം ഭക്ഷണപദാർഥത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം

നെടുമ്പാശ്ശേരി: കഞ്ചാവിനോട് സാമ്യം തോന്നുന്ന . വെള്ളിയാഴ്ച പുലർച്ചയുള്ള എയർ ഇന്ത്യ വിമാനത്തിൽ ഷാർജക്ക്​ പോകാനെത്തിയ ഹരിയാന സ്വദേശി സഹിലാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. സി.ഐ.എസ്.എഫി​ൻെറ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് സി.ഐ.എസ്.എഫി​ൻെറയും കസ്​റ്റംസി​ൻെറയും കൈവശമുള്ള മയക്കുമരുന്ന് പരിശോധന കിറ്റിൽ മാറി മാറി പരിശോധന നടത്തിയാണ് മയക്കുമരുന്നല്ലെന്ന് സ്ഥിരീകരിച്ചത്. ഇത് നശിപ്പിച്ചശേഷം യാത്രക്കാരനെ ഷാർജയിലേക്ക് പോകാൻ അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.