വ്യാപാരികൾ കലക്ടറേറ്റ് മാർച്ച്​ നടത്തി

കാക്കനാട്: വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്​ടപരിഹാരവും ന്യായമായ പുനരധിവാസവും ആവശ്യപ്പെട്ട്​ വ്യാപാരി വ്യവസായി ഏകോപനസമിതി കലക്ടറേറ്റിലേക്ക്​ മാർച്ച്​ നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും​ ധർണയും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. നോട്ടീസ്പോലും നല്‍കാതെ വ്യാപാരികളെ കുടിയിറക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സംസ്ഥാനമൊട്ടുക്ക് സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ പി.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.വി. അബ്​ദുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍, ജില്ല വര്‍ക്കിങ്​ പ്രസിഡൻറ്​ ടി.ബി. നാസര്‍, പുനരധിവാസ സമരസമിതി ചെയർമാൻ ജിമ്മി ചക്യത്ത്, വൈസ് പ്രസിഡൻറ്​ എം.സി. പോള്‍സണ്‍, അസീസ് മൂലയില്‍, ഷാജഹാൻ അബ്​ദുൽ ഖാദർ, വനിത വിങ്​ പ്രസിഡൻറ്​ സുബൈദ നാസര്‍, യൂത്ത് വിങ്​ ജില്ല പ്രസിഡൻറ്​ ടോജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.