വഖഫ് ബോർഡ് നിയമനം: താൽക്കാലിക ഉറപ്പല്ല, പരിഹാരമാണാവശ്യമെന്ന്​ മെക്ക

കൊച്ചി: വഖഫ് ബോർഡ് നിയമന നിയമം പൂർണമായി പിൻവലിക്കാതെ പ്രശ്നപരിഹാരമാകില്ലെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി. നവംബർ 14ന്​ നിയമവകുപ്പ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പരസ്യപ്പെടുത്തിയ നിയമം പിൻവലിച്ചശേഷം തുടർനടപടികൾ ബന്ധപ്പെട്ടവരുമായി ആലോചിച്ച് സർക്കാറിന് തീരുമാനിക്കാവുന്നതാണെന്നും അലി അഭിപ്രായപ്പെട്ടു. ഇന്ത്യയിലൊരിടത്തും ഒരു മത-ധർമ സ്ഥാപനത്തി​ൻെറ സംരക്ഷണമോ നടത്തിപ്പോ ഭരണകൂടങ്ങൾ ഏറ്റെടുക്കുകയോ ജീവനക്കാരുടെ നിയമനകാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. നിയമം മുഴുവനായും പിൻവലിക്കുന്നതുവരെ സമര-പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും മെക്ക ജനറൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.