സഞ്ചരിക്കുന്ന മാവേലി സ​്​റ്റോർ വിപണനം ആരംഭിച്ചു

പറവൂർ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ പറവൂർ താലൂക്കിൽ വിപണനം ആരംഭിച്ചു. വഴിക്കുളങ്ങരയിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഫ്ലാഗ്ഓഫ് ചെയ്‌തു. വാർഡ്‌ കൗൺസിലർ ആശ മുരളി, സപ്ലൈകോ പറവൂർ ഡിപ്പോ മാനേജർ എം. പ്രിയ, ജൂനിയർ മാനേജർ സോഫി സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. കൈതാരം ജങ്​ഷൻ, കടമക്കുടി അമ്പലം, പാതാളം ജങ്​ഷൻ, പാനായിക്കുളം ജങ്​ഷൻ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ എത്തിച്ചേർന്നു. വ്യാഴാഴ്ച രാവിലെ എട്ടിന് പുത്തൻവേലിക്കര പുലിയംതുരുത്ത്,10ന് ഗോതുരുത്ത് പള്ളി ജങ്​ഷൻ, 12ന് മാല്യങ്കര എസ്.എൻ.എം കോളജ് പരിസരം, ഉച്ചക്ക് മൂന്നിന് മന്ദം ജങ്​ഷൻ, വൈകീട്ട് അഞ്ചിന് ചാത്തനാട് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ എത്തിച്ചേരും. റേഷൻ കാർഡുകളുമായി വന്ന് ഉപഭോക്താക്കൾക്ക് സബ്‌സിഡി സാധനങ്ങളും ശബരി ഉൽപന്നങ്ങളും വാങ്ങാൻ കഴിയുംവിധമാണ് മൊബൈൽ മാവേലിയുടെ പ്രവർത്തനം. പടം EA PVR sancharikkunna maveli 3 സഞ്ചരിക്കുന്ന മാവേലി സ്​റ്റോറി​ൻെറ പ്രവർത്തനം പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.