വയൽക്കര ഇറിഗേഷൻ പമ്പ് ഹൗസിൽ ജലവിതരണം അവതാളത്തിൽ; കർഷകർ വലയുന്നു

കുന്നുകര: പഞ്ചായത്തിലെ വയൽക്കര നമ്പർ ടു ഇറിഗേഷനിൽ പമ്പിങ് കാര്യക്ഷമമല്ലാത്തതിനാൽ കർഷകർ വലയുന്നു. പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലയാണ് വയൽക്കര. പമ്പിങ് അവതാളത്തിലായതോടെ ഹെക്ടർ കണക്കിന് നെൽകൃഷി വരണ്ടുണങ്ങുകയാണ്. കുന്നുകര, പടിഞ്ഞാറെ വയൽക്കര, കുറ്റിപ്പുഴ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലേക്കാണ് ഇവിടെ നിന്ന്​ വെള്ളം പമ്പ് ചെയ്യുന്നത്. എട്ടു മണിക്കൂർ മാത്രമാണ് ഇപ്പോൾ പമ്പിങ് നടത്തുന്നത്. അതിനാൽ കൃഷിയിടങ്ങളിൽ ഭാഗികമായി മാത്രമാണ് വെള്ളമെത്തുന്നത്. പറവൂർ മൈനർ ഇറിഗേഷൻ സെക്​ഷന് കീഴിലുള്ള പമ്പ് ഹൗസാണിത്. പമ്പിങ് കൃഷിയെ സാരമായി ബാധിച്ചതോടെ 16 മണിക്കൂർ സമയം പമ്പിങ് ഉയർത്തണമെന്ന് കൃഷി ഭവൻ, ഗ്രാമപഞ്ചായത്ത് അധികൃതരടക്കം ആവശ്യപ്പെട്ടിട്ടും മൈനർ ഇറിഗേഷൻ മുഖം തിരിക്കുകയാണെന്നാണ്​ ആക്ഷേപം. മുൻകാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേകം ഓപറേറ്ററെ നിയമിച്ച് 16 മണിക്കൂർ സമയം പമ്പ് ചെയ്തിരുന്നുവെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. വെള്ളം ലഭിക്കാത്തത് മൂലം കതിർ വരാറായ നെൽകൃഷി വരണ്ടുണങ്ങുന്നതായി കർഷകർ പറയുന്നു. നല്ല വിളവ് ലഭിക്കാൻ വെള്ളം കാര്യമായി ലഭിക്കണം. രണ്ടാഴ്ച മുമ്പുവരെ മഴ ലഭിച്ചിരുന്നതിനാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ ധാർഷ്​ട്യമാണ് പമ്പിങ് മുടങ്ങാൻ കാരണമെന്നും കൃഷിക്ക് നാശമുണ്ടായാൽ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.പി. സെബാസ്​റ്റ്യൻ മുന്നറിയിപ്പ് നൽകി. EA ANKA 4 PUMPlNG പമ്പിങ് അവതാളത്തിലായ കുന്നുകര പഞ്ചായത്തിലെ വയൽക്കര നമ്പർ ടു ഇറിഗേഷൻ പമ്പ് ഹൗസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.