ആലുവ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2022 ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന റെഗുലർ, ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനത്തിന് ആഗ്രഹിക്കുന്നവർ അപേക്ഷക്ക് ഒപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ഡിഗ്രി ലെവൽ പരിശീലനത്തിന് ആഗ്രഹിക്കുന്നവർ അപേക്ഷക്ക് ഒപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, കൂടാതെ ഉള്ള അധിക യോഗ്യതകളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആധാർ കാർഡിൻെറ പകർപ്പും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം. ഡിസംബർ 10 മുതൽ 20വരെ ആലുവ ബാങ്ക് കവലയിലുള്ള ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2621897, 8547732311, 7012502683, 8129632217, ഇ-മെയിൽ: coachingcenteraluva@gmail.com. അധ്യാപക ഒഴിവ് ആലുവ: കുട്ടമശ്ശേരി ഗവ. ഹൈസ്‌കൂളിൽ യു.പി.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.