പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പ്​: എൽ.ഡി.എഫ് ഭരണം നിലനിർത്തി

പിറവം: നഗരസഭ 14ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഡോ. അജേഷ് മനോഹരൻ 26 വോട്ടി​ൻെറ ഭൂരിപക്ഷം നേടി വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി അരുൺ കല്ലറയ്ക്കൽ 478 വോട്ട്​ നേടിയപ്പോൾ ഡോ. അജേഷ് മനോഹൻ 504 വോട്ട്​ കരസ്ഥമാക്കി. നഗരസഭയിലെ എൽ.ഡി.എഫ് ഭരണം നിലനിർത്താൻ ഈ വിജയം കാരണമായി. ബി.ജെ.പിയുടെ ടി.സി. വിനോദിന് ആറു വോട്ടുകൊണ്ട്​ തൃപ്തിപ്പെടേണ്ടിവന്നു. ഇടതുമുന്നണി പ്രതിനിധിയായിരുന്ന ജോർജ് നാരേകാടി​ൻെറ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്​ വേണ്ടി വന്നത്. 27 പേരുള്ള നഗരസഭ കൗൺസിലിൽ 13 വീതം അംഗങ്ങളുള്ള നിർണായക സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്​ നടന്നത്. എൽ.ഡി.എഫിന് ഭരണം നിലനിർത്താൻ ഈ വിജയം അനിവാര്യമായിരുന്നു. ഇരുമുന്നണിയും പാർട്ടിയിലെ യുവനേതാക്കളെ തന്നെയായിരുന്നു അങ്കത്തിനിറക്കിയത്. ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും ഭരണം നിലനിർത്താൻ എൽ.ഡി.എഫും കച്ചമുറുക്കിയതോടെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പായിരുന്നു പിറവം നഗരസഭയിൽ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.