ബേക്കറിയിൽ എത്തിയ ഉടുമ്പിനെ വനപാലകർ പിടികൂടി

കോതമംഗലം: വടാട്ടുപാറ സ്കൂൾ പടിയിൽ . ബുധനാഴ്ച ഉച്ചക്കാണ് ഉടുമ്പ് ബേക്കറിയിൽ കയറിക്കൂടിയത്. ബേക്കറിക്കകത്ത് പെട്ടുപോയ ഉടുമ്പും കടയിലുള്ളവരും പരിഭ്രമത്തിലായി. പുറത്തുചാടി രക്ഷപ്പെടാനുള്ള പരാക്രമത്തിനി​െട പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ലലമാരയൽ ഇരിപ്പുറപ്പിച്ച ഉടുമ്പിനെ വടാട്ടുപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ പി.പി. മുരളീധര​ൻെറ നിർദേശപ്രകാരം വാച്ച്മാൻമാരായ രതീഷ്, രഞ്ജു എന്നിവർ ചേർന്നാണ് പിടികൂടിയത്. പിടികൂടിയ ഉടുമ്പിനെ വനപാലകർ സുരക്ഷിതസ്ഥലത്ത് തുറന്നുവിട്ടു. EM KMGM 10 Udumbu ബേക്കറിയിലെത്തിയ ഉടുമ്പിനെ വനപാലകർ പിടികൂടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.