എസ്​.എൻ.ഡി.പിയെ ശക്തിപ്പെടുത്തുന്നതിൽ വെള്ളാപ്പള്ളി​ മുഖ്യ പങ്കുവഹിച്ചു -ഗവർണർ

ചേർത്തല: എസ്‌.എൻ.ഡി.പിയെ എറ്റവും ശക്തമായ സാമുദായിക സംഘടനയാക്കുന്നതിൽ വെള്ളാപ്പള്ളി നടേശൻ വഹിച്ചത്‌ മുഖ്യപങ്കാണെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. വെള്ളാപ്പള്ളി നടേശ​ൻ നേതൃപദവിയിൽ 25 വർഷം പൂർത്തിയാക്കിയ ​ആഘോഷങ്ങളുടെ ഉദ്​ഘാടനം ചേർത്തല എസ്‌.എൻ കോളജിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ലോകത്തിന്​ നൽകിയ അതുല്യ ആത്മീയ ദർശനമാണ്‌ ശ്രീനാരായണ ഗുരു ദർശനം. ആ ദർശനത്തെ ലോകമെങ്ങും എത്തിക്കുക മഹത്തായ ദൗത്യത്തി​ൻെറ മുഖ്യപങ്ക്‌ എസ്‌.എൻ.ഡി.പിക്കും എസ്‌.എൻ ട്രസ്‌റ്റിനുമാണ്‌. വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ ഗുരു ഉപദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിൽ വെള്ളാപ്പള്ളി നടേശൻ സവിശേഷ ശ്രദ്ധനൽകി. വെള്ളാപ്പള്ളി നടേശ​ൻെറ നേട്ടങ്ങൾക്ക്‌ പിന്നിൽ അദ്ദേഹത്തി​ൻെറ ഭാര്യ പ്രീതി നടേശന് പ്രധാന പങ്കുണ്ടെന്നും ഗവർണർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.