മരിച്ച ഭിക്ഷക്കാരിയുടെ സമ്പാദ്യം അഞ്ച് ലക്ഷം രൂപ

ആലുവ: മരിച്ച വയോധികയായ ഭിക്ഷക്കാരിയുടെ സമ്പാദ്യം അഞ്ച് ലക്ഷത്തോളം രൂപ. എടത്തല കുഴുവേലിപ്പടി മുസ്​ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിൽ വാടകക്ക്​ താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബിക്കാണ് (73) ലക്ഷങ്ങളുടെ സമ്പാദ്യം. മരണശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാടക വീട്ടിൽ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. നോട്ടുകെട്ടുകളുടെ ശേഖരമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇൻക്വസ്​റ്റ്​ നടത്താൻ ഒരുങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. ചുരുട്ടി കൂട്ടിയ നിലയിൽ പത്ത്, 20, 100 നോട്ടുകളായിരുന്നു കൂടുതലും. മൂന്ന് ലക്ഷം രൂപ പണയത്തിലാണ് വാടക വീട്ടിൽ താമസിക്കുന്നത്. ഈ തുക കൂടി ചേരുമ്പോൾ അഞ്ച് ലക്ഷം രൂപയോളം വരും. പൊലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് മൂലയിൽ, എടത്തല പഞ്ചായത്ത് അംഗം എ.എസ്.കെ.സലീം എന്നിവർ ചേർന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്​. ഐഷാബീയുടെ ഭർത്താവ് 35 വർഷം മുമ്പ്​ മരിച്ചിരുന്നു. അഞ്ചു വർഷമായി കുഴുവേലിപ്പടിയിലാണ് താമസിച്ചിരുന്നത്. മക്കളില്ല. ക്യാപ്ഷൻea yas7 money ഐഷാബിയുടെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയ പണം എണ്ണി തിട്ടപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.