വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി

പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയതായി സൂചന. വടക്കേക്കര പഴമ്പിള്ളിശേരിൽ രാജേന്ദ്രപ്രസാദിനെ മഹാരാഷ്​ട്രയിലെ പനവേലിയിൽനിന്നാണ് പിടികൂടിയത്. പ്രതിപക്ഷ നേതാവിനെതിരെ ഒരു സ്ത്രീ അപവാദം പറയുന്ന വിഡിയോ പ്രചരിപ്പിച്ചതിനെതിരെ മുൻ നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് നൽകിയ പരാതിയിലാണ്​ പൊലീസ് കേസെടുത്തത്​. സംഭവത്തെത്തുടർന്ന് രാജേന്ദ്രപ്രസാദ് ഒളിവിൽ കഴിയുകയായിരുന്നു. മുനമ്പം സി.ഐയുടെ നേതൃത്വത്തിലെ സംഘം മഹാരാഷ്​ട്രയിൽ എത്തിയാണ് പിടികൂടിയത്. ചിറ്റാറ്റുകര സ്വദേശി ഇ.എം. നായിബിനെതിരെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.