ഉഷസ് പദ്ധതിയിൽ വിദ്യാർഥിനിക്ക് വീട് 

വൈപ്പിൻ: ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിടുന്ന ഉഷസ് 2021​ൻെറ ഭാഗമായി വിദ്യാർഥിനിക്ക് വീടുവെച്ച്​ നൽകി. ഓച്ചന്തുരുത്ത് വൈസ്മെൻസ് ക്ലബി​ൻെറയും വൈപ്പിൻ ബി.ആർ.സിയുടെയും സഹകരണത്തിൽ നിർമിച്ച വീടി​ൻെറ താക്കോൽദാനവും ഗൃഹപ്രവേശന കർമവും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എടവനക്കാട് ഇല്ലത്തുപടിയിൽ ശ്രീമ ശ്രീകാന്തിനാണ് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാക്ഷാത്‌കാരമായത്. വൈസ്മെൻസ് ക്ലബ് ചാർട്ടർ പ്രസിഡൻറ്​ ക്രിസ്​റ്റഫർ സാംസൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ അസീന അബ്‌ദുൽസലാം, പഞ്ചായത്ത്​ അംഗം ബിനോയ് തുടങ്ങിയവർ പങ്കെടുത്തു. --------- Veedu vypin എടവനക്കാട് ഇല്ലത്തുപടിയിൽ വിദ്യാർഥിനി ശ്രീമ ശ്രീകാന്തിന്​ നിർമിച്ച വീടി​ൻെറ താക്കോൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.