പ്രതിഷേധ ധർണ നടത്തി

അയ്യമ്പുഴ: പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള വന്യജീവി ആക്രമണങ്ങളിൽനിന്ന്​ കർഷകർക്ക് സംരക്ഷണം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​ അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ഒ. വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.ജെ. ജോയി, ജില്ല പഞ്ചായത്ത്​ അംഗം അനിമോൾ ബേബി, ജോയ് മൈപ്പാൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്​റ്റ്​ ഓഫിസിനു മുന്നിൽ നടന്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.