മട്ടാഞ്ചേരി: രാജ്യത്തെ സമ്പൂർണ വാക്സിനേഷൻ പ്രദേശമായ ലക്ഷദ്വീപിലും ഒമിക്രോൺ ഭീഷണിയെത്തുടർന്ന് പ്രവേശന നിയന്ത്രണം കർശനമാക്കി. കേരളത്തിലെ കോവിഡ് ബാധിതരുടെ സംഖ്യ കുറയാതെ തുടരുന്നതും പുതിയ വകഭേദത്തിൻെറ ആശങ്കയും കണക്കിലെടുത്താണ് ലക്ഷദ്വീപിൽ നിയന്ത്രണം ശക്തമാക്കിയത്. ലക്ഷദ്വീപ് സമൂഹത്തിൽ തദ്ദേശീയർക്കും യാത്രക്കാർക്കും കപ്പൽ ജീവനക്കാർക്കും മത്സ്യത്തൊഴിലാളികളുമടക്കമുള്ളവർക്കും നിയന്ത്രണം കർശനമാക്കി. ദ്വീപിലേക്ക് എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് പ്രവേശന വേളയിലും പുറത്തുപോകുമ്പോഴും ഹാജരാക്കണം. കൂടാതെ, ദ്വീപിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് മൂന്നുദിവസം ക്വാറൻറീൻ നിർബന്ധം, യാത്രക്കാർക്ക് തെർമൽ പരിശോധന എന്നിവയുമുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. ദ്വീപ് നിവാസികൾക്ക് മാസ്ക് നിർബന്ധമാക്കി. ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കും. ദ്വീപിലെ ആരോഗ്യപ്രവർത്തകർക്കാണ് നിരീക്ഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.