സമ്പൂര്‍ണ മാനസിക ആരോഗ്യ പരിപാടി ആരംഭിച്ചു

അയ്യമ്പുഴ: അയ്യമ്പുഴ ഗ്രാമപഞ്ചായത്തി​ൻെറയും കുടുംബാരോഗ്യകേന്ദ്രത്തി​ൻെറയും ആഭിമുഖ്യത്തില്‍ ജില്ല മാനസിക ആരോഗ്യപദ്ധതിയുമായി ചേര്‍ന്ന്​ . പഞ്ചായത്തില്‍ മാനസിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍നിന്ന് മരുന്നും ഡോക്ടറുടെ പരിചരണവും കൗണ്‍സലിങ്ങും നല്‍കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.യു. ജോമോന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടിജോ ജോസഫ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, റെജി വര്‍ഗീസ്, വിജയശ്രീ, ജയ ഫ്രാന്‍സിസ്, റെജി വര്‍ഗീസ്, മേരി ജോണി, മെഡിക്കല്‍ ഓഫിസര്‍ മാത്യൂസ് നുമ്പേലി, ഡോ. അനിത, ഡോ. സൗമ്യ, ഡോ. ഐശ്വര്യ, ആര്‍. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ മാനസിക ആരോഗ്യ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.യു. ജോമോന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.