ക്ലാസ് മുറികള്‍ക്ക് പുറത്തേക്ക് പഠനം വ്യാപിക്കണം -ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

പെരുമ്പാവൂര്‍: പാഠപുസ്തകങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്കുമപ്പുറത്തേക്ക് പഠനവും അന്വേഷണവും വ്യാപിച്ചാലേ ജീവിത നൈപുണികളാര്‍ജിക്കാനും വിശ്വപൗരത്വത്തിലേക്ക് ഉയര്‍ന്നെത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയൂവെന്ന് ചിന്തകനും ഗ്രന്ഥകാരനുമായ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്. കരുണ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നവാഗതദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.എ. അബ്​ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. സൈദ് മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. എ.എസ്.എ. റസാഖ്, വി.എസ്. കുഞ്ഞുമുഹമ്മദ്, കെ.എം. നസീര്‍ ഹുസൈന്‍, എന്‍.എ. മന്‍സൂര്‍, പി.യു. അബ്​ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗുരു പരീത് മേതല മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. em pbvr 1 Dr. Kunjumuhammed Pulavath കരുണ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നവാഗതദിനാചരണം ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.