സമഗ്ര അന്വേഷണം വേണം -പി.ഡി.പി

കൊച്ചി: നിയമവിദ്യാർഥിനി മൂഫിയ പർവീണിൻെറ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്ത് സര്‍വിസില്‍നിന്ന് സസ്പെൻഡ്​ ചെയ്യണമെന്നും പി.ഡി.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നിയമസംവിധാനത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്​ടപ്പെടുത്തുമെന്ന് ജില്ല പ്രസിഡൻറ് അഷറഫ് വാഴക്കാലയും സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കരയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.