ജലജീവൻ മിഷൻ യോഗം

കോതമംഗലം: ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്​ പല്ലാരിമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സമിതി ചെയർപേഴ്സൻ സഫിയ സലിം അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഇംപ്ലിമൻെറിങ്​ സപ്പോർട്ട് ഏജൻസിയായ സോളിഡാരിറ്റി മൂവ്മൻെറ്​ ഓഫ് ഇന്ത്യ ചെയർമാൻ അഡ്വ. ടി.കെ. തുളസീധരൻ, കോഓഡിനേറ്റർ പി.വി. അജിതമോൾ, വാട്ടർ അതോറിറ്റി അസി. എൻജിനീയർ ഡിനിൽ വർഗീസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ സീനത്ത് മൈതീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.