റോഡ് നന്നാക്കാൻ പി.ഡി.പി ഉപരോധം

കോതമംഗലം: നെല്ലിക്കുഴി-പായിപ്ര റോഡില്‍ തകര്‍ന്ന ഇരമല്ലൂര്‍ മുതല്‍ ബീവിപ്പടിവരെ ഭാഗങ്ങള്‍ നന്നാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പി.ഡി.പി പ്രവര്‍ത്തകര്‍ ചെറുവട്ടൂരില്‍ റോഡ് ഉപരോധിച്ചു. നെല്ലിക്കുഴി-ചെറുവട്ടൂര്‍ റോഡ്​ നിർമാണം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പൊതുമരാമത്ത് അധികൃതരും ഭരണകര്‍ത്താക്കളും തുടരുന്ന നിസ്സംഗതയിൽ ശക്തമായ ജനകീയ പ്രതിഷേധം തുടരുമെന്ന് റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത പി.ഡി.പി നിയോജക മണ്ഡലം പ്രസിഡൻറ്​ സി.എം. കോയ പറഞ്ഞു. മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ്, ട്രഷറര്‍ ടി.എം. അലി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ഖാദര്‍ ആട്ടായം, സെക്രട്ടറി അഷറഫ് ബാവ, ഷിയാസ് പുതിയേടത്ത്, കെ.എന്‍. സലാഹുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ---------- EM KMGM 8 Road നെല്ലിക്കുഴി-പായിപ്ര റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പി.ഡി.പി ചെറുവട്ടൂരില്‍ നടത്തിയ റോഡ് ഉപരോധം പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ്​ സി.എം. കോയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.