കിഴക്കമ്പലം-നെല്ലാട് റോഡ്; ഭീമഹരജി നൽകും

കിഴക്കമ്പലം: വഴിയില്ലാതെ കുഴിമാത്രമായ കിഴക്കമ്പലം-നെല്ലാട്-പട്ടിമറ്റം റോഡ്​ നന്നാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജനകീയ ഒപ്പുശേഖരണം തുടങ്ങി. നെല്ലാട് റോഡ് ഗ്രൂപ്​ വാട്സ്ആപ് കൂട്ടായ്മ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹരജിയുടെ ഒപ്പുശേഖരണോദ്ഘാടനം ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരൻ പി.എസ്. മണി നിർവഹിച്ചു. മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.എൽ.എ, എം.പി എന്നിവർക്ക്​ ഭീമഹരജി നൽകും. നിലവിൽ റോഡി​ൻെറ അറ്റകുറ്റപ്പണിക്ക് അനുവദിച്ച 2.12 കോടി രണ്ട് കിലോമീറ്റർ പണിതീർക്കാൻപോലും തികയില്ലെന്ന് ജനകീയ സമരസമിതി നേതാക്കൾ ആരോപിച്ചു. 24ന് നടപടികൾ അവസാനിക്കാരിക്കെ ഇതുവരെ ആരും ടെൻഡർ എടുത്തിട്ടില്ല. അരുൺ വാസു, ബിജു മഠത്തിപ്പറമ്പിൽ, ജമാൽ മണ്ണംകുഴി, ബേസിൽ തങ്കച്ചൻ, കെ.എ. സുഭാഷ്, പി.ആർ. വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. ---------- പടം. കിഴക്കമ്പലം-നെല്ലാട് റോഡ് നന്നാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹരജിയിൽ പി.എസ്. മണി ഒപ്പിട്ട് ഉദ്ഘാടനം ചെയ്യുന്നു (em palli 2 road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.