വിദ്യാഭ്യാസ അവാർഡ് വിതരണം

പറവൂർ: ടൗൺ മർച്ചൻറ്സ് അസോസിയേഷനും പറവൂർ താലൂക്ക് മർച്ചൻറ്​സ്​ വെൽഫെയർ സൊസൈറ്റിയും സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കാണ് കാഷ് പ്രൈസും മെമ​േൻറായും നൽകിയത്. പറവൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എം.എ പ്രസിഡൻറ് കെ.ടി. ജോണി അധ്യക്ഷത വഹിച്ചു. കെ.വി.വി.എസ് ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഗീത ബാബു, കെ.വി.വി.എസ് മേഖല പ്രസിഡൻറ് കെ.ബി. മോഹനൻ, എം.ജി. വിജയൻ, പി.ബി. പ്രമോദ്, എൻ.എസ്. ശ്രീനിവാസ്, രാജു ജോസ്, കെ.എ. ജോഷി, എ.എസ്. മനോജ്, അൻവർ കൈതാരം എന്നിവർ സംസാരിച്ചു. പടം EA PVR vidhyabhyasa award 3 പറവൂർ ടൗൺ മർച്ചൻറ്​സ്​ അസോസിയേഷ​ൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.