മൗണ്ട് സെൻറ് തോമസിലേക്ക് റാലി

മൗണ്ട് സൻെറ് തോമസിലേക്ക് റാലി കൊച്ചി: എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും കൈക്കാരും വൈസ് ചെയർമാന്മാരും അൽമായ മുന്നേറ്റം അതിരൂപത നേതൃത്വത്തിനൊപ്പം സിറോ മലബാർ സഭ കാര്യാലയമായ മൗണ്ട് സൻെറ്​ തോമസിലേക്ക് റാലി നടത്തുമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ അറിയിച്ചു. ഞായറാഴ്​ച വൈകീട്ട് മൂന്നിന് കാക്കനാട് നവോദയ ജങ്​ഷനിൽനിന്ന് ആരംഭിക്കുന്ന റാലി എറണാകുളം അതിരൂപത പാസ്​റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാദ് ഉദ്​ഘാടനം ചെയ്യും. ഷിജോ കരുമത്തി നേതൃത്വം നൽകുന്ന റാലി മൗണ്ട് സൻെറ്​ തോമസിൽ എത്തുമ്പോൾ ഇടവക പ്രതിനിധികൾ നിവേദനം സമർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.