വേങ്ങൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം: നിവേദനം നല്‍കി

പെരുമ്പാവൂര്‍: ജില്ലയിലെ ആദിവാസി കേന്ദ്രമായ പൊങ്ങിന്‍ചുവടി​ൻെറയും വേങ്ങൂര്‍ പഞ്ചായത്തി​ൻെറയും ഏക ചികിത്സ കേന്ദ്രമായ തൂങ്ങാലി പ്രാഥമികാരോഗ്യ കേന്ദ്രത്തി​ൻെറ ശോച്യാവസ്ഥ പരിഹരിക്കാന്‍ വകുപ്പുമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം തോമസ് കെ. ജോര്‍ജ് മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി. 1970-80 കാലട്ടത്തില്‍ 20ല്‍പരം രോഗികളെ കിടത്തിച്ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ പ്രസവ വാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍, കണ്ണ് ചികിത്സ, പോസ്​റ്റ്​മോര്‍ട്ടം തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്നു. 24 മണിക്കൂറും രണ്ട് ഡോക്ടര്‍മാരുടെ സേവനമുണ്ടായിരുന്നതിനു പുറമെ രണ്ട് വിസിറ്റിങ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരുന്നു. കിടപ്പുരോഗികള്‍ക്കും പുറമെനിന്നുള്ളവര്‍ക്കും പോഷകാഹാരം, പാല്‍, മുട്ട, കഞ്ഞി എന്നിവയും വിതരണം ചെയ്തിരുന്നു. ഇവയെല്ലാം നിര്‍ത്തല്‍ചെയ്‌തെന്ന് മാത്രമല്ല, മിക്ക ദിവസങ്ങളിലും ആശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.