പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിനെയും തൃക്കാക്കരയെയും ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലത്തിൻെറ ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ നിർവഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാനിരിക്കെ, പരിപാടിയിലേക്ക് മുൻ എം.എൽ.എ വി.പി. സജീന്ദ്രനെയും മറ്റ് ജനപ്രതിനിധികളെയും ക്ഷണിച്ചിെല്ലന്നാരോപിച്ചാണ് ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചത്. 2017 ഡിസംബറിൽ ആരംഭിച്ച നിർമാണപ്രവർത്തനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് നിർമാണം പൂർത്തീകരിച്ചിരുെന്നങ്കിലും തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ഇതിനിടയിൽ പാലം കഴിഞ്ഞ ഒന്നിന് തുറന്നുകൊടുത്തിരുെന്നങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിനായി വീണ്ടും അടക്കുകയായിരുന്നു. പടിഞ്ഞൊറെ മോറക്കാല ആലച്ചിറ കുരിശിൽനിന്ന് യു.ഡി.എഫിൻെറ നേതൃത്വത്തിൽ പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തിയതോടെ പാലത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രതിഷേധ സൂചകമായി അവിടെത്തന്നെെവച്ച് ഉദഘാടനം നിർവഹിക്കുകയായിരുന്നു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി, കൺവീനർ എൻ.വി.സി. അഹ്മദ്, ബ്ലോക്ക് പ്രസിഡൻറ് നിബു കുര്യാക്കോസ്, കെ.എ. വർഗീസ്, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, ബിനീഷ് പുല്യാട്ടിൽ, അഡ്വ. പി.ആർ. മുരളീധരൻ, എം.കെ. വർഗീസ്, ടി.വി. ശശി, ടി. പങ്കജാക്ഷൻ, പി.വി. സുകുമാരൻ. എം.പി. യൂനസ്, എം.പി. മുഫസൽ, കെ.കെ. രമേശ്, ഇ.എം. നവാസ്, സബിത അബദുറഹ്മാൻ, മുഹമ്മദ് പടിഞ്ഞാറെ മോറക്കാല, റോയി, കെ.കെ. ഷാജി, പി.ഡി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പടം. മാഞ്ചേരിക്കുഴി പാലത്തിൻെറ ഔദ്യോഗിക ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ ജനകീയ ഉദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.