മൂവാറ്റുപുഴ: 60 വര്‍ഷം പൂര്‍ത്തിയാക്കിയ നിര്‍മല ഹയര്‍ സെക്കൻഡറി സ്കൂളിൻെറ വജ്രജൂബിലി ആഘോഷം 13ന് നടക്കും. വൈകീട്ട് നാലിന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടി മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി സ്‌കൂള്‍ ഡോക്യുമൻെററി പ്രകാശനം ചെയ്യും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അലുമ്നി അസോസിയേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. 1961 ആഗസ്റ്റ് ഏഴിനായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗവ. അംഗീകൃത അണ്‍എയിഡഡ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കൻഡറി സ്‌കൂളാണിത്. കേരള സിലബസില്‍ 1200ല്‍പരം വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നു. ജൂബിലിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കമുള്ള മിടുക്കരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി വിദ്യാകിരണ്‍ പദ്ധതിക്ക് തുടക്കംകുറിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ആൻറണി പുത്തന്‍കുളം വാർത്തസമ്മേളനത്തില്‍ അറിയിച്ചു. അലുമ്നി ചെയര്‍മാന്‍ അഡ്വ. ഒ.വി. അനീഷ്, ഭാരവാഹികളായ ശിവദാസ് ടി. നായര്‍, ബബിത എസ്. നെല്ലിക്കല്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.