കോർമല കുന്നിലെ ടാങ്ക് മാറ്റിസ്ഥാപിക്കും

മൂവാറ്റുപുഴ: അപകട ഭീതിയുയർത്തുന്ന നഗരത്തിലെ കോർമലക്കുന്നിൽ സ്ഥിതിചെയ്യുന്ന ജല ടാങ്ക് മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. കോർമലക്കുന്നി​ൻെറ സുരക്ഷ ഉറപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ സബ്മിഷന് ജലവിഭവ മന്ത്രിക്കുവേണ്ടി മറുപടി നൽകുകയായിരുന്നു കൃഷ്ണൻകുട്ടി. കോർമല സുരക്ഷക്ക്​ വിശദമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജല ജീവൻ മിഷൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഈ പദ്ധതിയിൽപെടുത്തി മൂവാറ്റുപുഴ ജലവിതരണ പദ്ധതിയുടെ പുനരുദ്ധാരണം നടക്കും. പദ്ധതിയിൽപെടുത്തി ടാങ്കി​ൻെറ സുരക്ഷ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ടാങ്ക് ബലപ്പെടുത്തുക​േയാ ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കുക​േയാ ചെയ്യും. ഇവിടുത്തെ ഐ.ബി ബലപ്പെടുത്തി നവീകരിക്കാൻ സംസ്ഥാന ഫണ്ടിൽനിന്ന്​ 30 ലക്ഷം രൂപയുടെ പദ്ധതി ജല അതോറിറ്റി തയാറാക്കിയിട്ടു​െണ്ടന്നും മന്ത്രി അറിയിച്ചു. ജല ജീവൻ മിഷൻ പദ്ധതിയുടെ പൂർത്തീകരണത്തോടെ മൂവാറ്റുപുഴയുടെ ശുദ്ധജലക്ഷാമം പൂർണമായി പരിഹാരമാകും. കോർമല നിലവിലെ സ്ഥിതിയിൽ സുരക്ഷിതമാണ്. വിദഗ്ധ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ സുരക്ഷക്കായി കുറഞ്ഞ അളവിലാണ് ഇവിടെ വെള്ളം സംഭരിക്കുന്നത്. ഇത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 2001ൽ സ്ഥാപിച്ച ടാങ്കിന് 10 ലക്ഷം ലിറ്ററാണ് കപ്പാസിറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.