കൊച്ചി: വിലക്കയറ്റം രൂക്ഷമായതിനാൽ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം, പാൽ, മുട്ട എന്നിവയുടെ വില ഇരട്ടിയിലേറെ വർധിച്ചതിനാൽ അഞ്ച് വർഷം മുമ്പ് നിശ്ചയിച്ച ഉച്ചഭക്ഷണ കണ്ടിജൻസി ഫണ്ട് ഇരട്ടിയായി വർധിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നൂറ് കുട്ടികൾ വരെ സ്കൂളുകളിൽ ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് എട്ടുരൂപ നിരക്കിൽ ഒരാഴ്ചയിലേക്ക് 40 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം ഒരു കോഴിമുട്ടയും നൽകണം. ഒരാഴ്ചയിലേക്ക് അനുവദിക്കുന്ന ഉച്ചഭക്ഷണ ഫണ്ടിൽ പകുതി തുക കോഴിമുട്ടക്കും പാലിനും ചെലവാകും. ബാക്കി തുക ഉച്ചഭക്ഷണം നൽകാൻ തികയുന്നില്ല. ജില്ല പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത്, ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, ജില്ല അസോ. സെക്രട്ടറി കെ.എ. റിബിൻ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ മെംബർഷിപ് ജില്ല പ്രസിഡൻറ് രഞ്ജിത്ത് മാത്യുവിൽനിന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് ഏറ്റുവാങ്ങി ഫോട്ടോ ക്യാപ്ഷൻ ER KPSTA ജില്ല കെ.പി.എസ്.ടി.എ മെംബർഷിപ് ജില്ല പ്രസിഡൻറ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ് എന്നിവരിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് ഏറ്റുവാങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.