സബ് സ്​റ്റേഷനിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൈദ്യുതി മുടങ്ങി

കളമശ്ശേരി: 220 കെ.വി സബ് സ്​റ്റേഷനിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് കളമശ്ശേരിയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി വിതരണത്തിലുള്ള പവർ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. വലിയ സ്​ഫോടന ശബ്​ദത്തോടെ ആകാശത്തേക്ക് തീഗോളം ഉയർന്ന നിലയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.45 ഓടെയാണ് സംഭവം. ഏഴരയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. തകരാറിലായ ട്രാൻസ്ഫോർമർ ഞായറാഴ്ച മാറ്റിസ്ഥാപിക്കുമെന്ന് ബോർഡ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.