പോത്താനിക്കാട് പൊതുകളിസ്ഥലം യാഥാർഥ്യമാകുന്നു

മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തില്‍ പൊതുകളിസ്ഥലം യാഥാർഥ്യമാകുന്നു. കളിസ്ഥലത്തിനായി 11ാം വാര്‍ഡില്‍ എം.വി.ഐ.പിയുടെ കൈവശമുള്ള ഒന്നേകാല്‍ ഏക്കര്‍ വിട്ടുതരണമെന്ന കായികപ്രേമികളുടെ ദീര്‍ഘ നാളായുള്ള ആവശ്യത്തിന് ജലവിഭവ വകുപ്പിൽനിന്ന്​ അനുകൂല പ്രതികരണം. ഗ്രാമപഞ്ചായത്ത്​ അംഗം വിന്‍സന്‍ ഇല്ലിക്കല്‍ ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടതിനെ തുടര്‍ന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രജിത, അസി. എന്‍ജിനീയര്‍ ബൈജു, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ വിന്‍സന്‍ ഇല്ലിക്കല്‍, വി.കെ. രാജന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. ഉടനെതന്നെ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും സര്‍ക്കാറി​ൻെറ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രാമഞ്ചായത്ത്​ അംഗം പറഞ്ഞു. ചിത്രംEM Mvpa 5 Mvip പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍ പൊതു കളിസ്ഥലത്തിനായി എം.വി.ഐ.പിയുടെ കൈവശത്തിലുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.