ഇന്ധന വിലവർധനക്കെതിരെ വാഹനച്ചങ്ങല

കോതമംഗലം: ഇന്ധന വിലവർധനക്കെതിരെ കോതമംഗലത്ത് വാഹനച്ചങ്ങല. ഓട്ടോ ടാക്സി, ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു കോതമംഗലം ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ്​ വാഹനച്ചങ്ങല സംഘടിപ്പിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ ഏരിയ പ്രസിഡൻറ്​ സജി ജോർജ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് പി.എം. മുഹമ്മദാലി, പി.പി. മൈതീൻ ഷാ, സി.എസ്. ജോണി, ഷൈബുദ്ദീൻ, എ.ഒ. ഷാജി തുടങ്ങിയവർ സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ ഏരിയ സെക്രട്ടറി കെ.എ. നൗഷാദ് സ്വാഗതവും സി.എ. മക്കാർ നന്ദിയും പറഞ്ഞു. EM KMGM 10 Auto ഓട്ടോ ടാക്സി, ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് ഫെഡറേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹനച്ചങ്ങല സി.പി.എം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.