മുണ്ടക്കയം: ഇളങ്കാട് മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നിരവധി വീടുകളില്‍ വെള്ളം കയറി. കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂപ്പന്‍മലയിലെ മുപ്പത്തിയൊമ്പത് ഭാഗം, മ്ലാക്കര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഉരുള്‍പൊട്ടലുണ്ടായത്. മലമുകളില്‍ ഉച്ചയോടെ ആരംഭിച്ച മഴയാണ് ഉരുള്‍പൊട്ടലിന് ഇടയാക്കിയത്. പുല്ലകയാറ്റില്‍ ജലനിരപ്പുയര്‍ന്നത് ഏെറനേരം ആശങ്കക്കിടയാക്കി. പുല്ലകയാര്‍ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ വെള്ളം കയറിയ മിക്ക വീടുകളിലും വെള്ളിയാഴ്ചയും വെള്ളം കയറി. മണിമലയാറിലും അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു. ആറ്റില്‍ കുളിക്കുകയും മറ്റും ചെയ്തിരുന്ന നിരവധിയാളുകള്‍ ഒാടി മാറിയതിനാല്‍ ദുരന്തം ഒഴിവായി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങള്‍ വെള്ളിയാഴ്ച മ്ലാക്കരയിലെ വീടുകളിലേക്ക് താമസം മാറിയിരുന്നു. വീണ്ടും ഉരുള്‍പൊട്ടി മ്ലാക്കര ഭാഗത്ത് താൽക്കാലികമായി സ്ഥാപിച്ചിരുന്ന തടിപ്പാലത്തിൻെറ തൂണ് തകര്‍ന്നതോടെ ഇളങ്കാട് ഭാഗത്തേക്ക് ഇവര്‍ക്ക് എത്താന്‍ കഴിയാതെയായി. കാഞ്ഞിരപ്പള്ളിയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ മറുകരയിലെത്തിച്ചത്. പൂവത്തുങ്കല്‍ രാജപ്പന്‍, കുന്നേല്‍ രാജു, വലിയവീട്ടില്‍ ഭാരതി തങ്കപ്പന്‍, വലിയവീട്ടില്‍ ഭാരതി ശ്രീധരന്‍ കൂവേരില്‍ കുഞ്ഞൂഞ്ഞ്, പുതിയിടത്ത് രാമചന്ദ്രന്‍, കാറ്റുവേലില്‍ സന്തോഷ്, കൂത്തനാടി സുരേഷ് എന്നിവരുടെ വീടുകളിൽനിന്ന് നിരവധിപേരെയാണ് മറുകരയിലെത്തിച്ചത്. KTG WBL URUL P0TTAL ELAM KADU ഉരുൾപൊട്ടലിനെത്തുടർന്ന് പുല്ലകയാറ്റിലുണ്ടായ വെള്ളപ്പാച്ചിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.