പഠനചിത്രങ്ങള്‍ ഒരുക്കി ചേന്ദമംഗലം ഗവ. സ്‌കൂള്‍

പറവൂര്‍: വിദ്യാർഥികളെ വരവേൽക്കാൻ പഠനചിത്രങ്ങള്‍ ഒരുക്കി ചേന്ദമംഗലം ഗവ. എല്‍.പി സ്‌കൂൾ അധികൃതർ. അംബേദ്കര്‍ റിലീഫ് മിഷ​ൻെറ പ്രവര്‍ത്തകരായ ലൈജു മങ്ങാടനും ചിത്രകാരനായ സുനില്‍ ചേന്ദമംഗലവും ഏഴുദിവസംകൊണ്ടാണ് സ്‌കൂള്‍ ഭിത്തികൾ കുട്ടികള്‍ക്ക് പഠിക്കാനാകുംവിധം മറ്റൊരു പാഠപുസ്തകമാക്കിയത്. പ്രധാനാധ്യാപിക മേരി ഷൈന്‍, അധ്യാപകന്‍ വി.എസ്. ശരത്, പഞ്ചായത്ത്​ അംഗം രഞ്ജിത്ത്, പി.ടി.എ പ്രസിഡൻറ്​ രജിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം EA PVR padana chitrangal 1 ചേന്ദമംഗലം ഗവ. എല്‍.പി സ്‌കൂളിൽ ചിത്രകാരന്‍ സുനില്‍ ചേന്ദമംഗലം പഠനചിത്രങ്ങള്‍ വരച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.