പ്രവാചക ജീവിതം ഉദ്ഘോഷിക്കുന്നത് വിശ്വമാനവിക സംസ്കാരം

ചെങ്ങമനാട്: മുഹമ്മദ് നബിയുടെ ജീവിതം വിശ്വമാനവിക സംസ്കാരമാണ് ഉദ്ഘോഷിക്കുന്നതെന്ന് ശാന്തപുരം അൽജാമിഅ അൽ ഇസ്​ലാമിയ സൻെറർ ഫോർ റിസർച് ആൻഡ് അക്കാദമിക് എക്സലൻസ് ഡയറക്ടർ ഡോ. മുനീർ മുഹമ്മദ്. 'മാതൃകയാണ് തിരുനബി' വിഷയത്തിൽ ജമാഅത്തെ ഇസ്​ലാമി പാലപ്രശ്ശേരി പുലരി ബൈറൂഹ കോംപ്ലക്സിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്​ലാമി നെടുമ്പാശ്ശേരി ഏരിയ വൈസ് പ്രസിഡൻറ്​ പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഹൽഖ നാസിം കെ. അബ്​ദുൽഖാദർ ആമുഖ സന്ദേശം നൽകി. പാലപ്രശ്ശേരി ഹൽഖ നാസിം സിദ്ദീഖ്​ കാട്ടിലാൻ സ്വാഗതവും പറമ്പയം ഹൽഖ നാസിം കെ.എം. മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു. EA ANKA 5 SPEECH പാലപ്രശ്ശേരി പുലരി ബൈറൂഹ കോംപ്ലക്സിൽ സംഘടിപ്പിച്ച മാതൃകയാണ് തിരുനബി വിഷയത്തിൽ ഡോ. മുനീർ മുഹമ്മദ് പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.