കൊച്ചിൻ സൈക്കിൾ കാർണിവൽ

പള്ളുരുത്തി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി നടത്തുന്ന സൗജന്യ ഡയാലിസിസി​ൻെറ നാലാം വാർഷികത്തോടനുബന്ധിച്ച് '' ആരോഗ്യത്തിലേക്കൊരു സൈക്കിൾ സവാരി സംഘടിപ്പിച്ചു. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. തോപ്പുംപടിയിൽനിന്ന്​ കലൂർ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിലേക്ക് യാത്ര നടത്തി. മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് എന്നിവർ സൈക്കിൾ സവാരി നടത്തി പ​െങ്കടുത്തു. സമാപന സമ്മേളനം മേയർ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി തൈവീട്ടിൽ, കെ.എസ്. സാബു, പി.എസ്. രജനീഷ്, ഡോ. ഗണേഷ് കെ. പ്രഭു, ഫാ. ആൻറണി അറക്കൽ, ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ് എന്നിവർ സംസാരിച്ചു. തുടർച്ചയായി 115 ദിവസം 100 കി.മീ. വീതം സൈക്കിൾ സവാരി നടത്തിയ റോയി പള്ളത്ത്, ഫാ. സിജു ജോസഫ് പാലിയത്തറ എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.