പെരുമ്പാവൂര്‍: ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് കടന്ന ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടില്‍ ഹമീദ് (52), ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. ഒക്ടോബർ 27നാണ് സംഭവം. ഹമീദിൻെറ സഹോദരന്‍ സ്വകാര്യബാങ്കില്‍നിന്ന് വായ്പയെടുത്ത് മിനിലോറി വാങ്ങിയിരുന്നു. വായ്പ കുടിശ്ശികയായതിനെത്തുടര്‍ന്ന് കോടതി ഉത്തരവിൻെറ അടിസ്ഥാനത്തില്‍ നിയോഗിച്ച കമീഷന്‍ വാഹനം പിടിച്ചെടുത്തു. തുടർന്ന് ഉടമ കോട്ടപ്പടി സ്‌റ്റേഷനില്‍ വാഹനം സറണ്ടര്‍ ചെയ്തു. അവിടെനിന്ന് ഏറ്റെടുത്ത് കൊണ്ടുപോകുന്ന വഴി ഹമീദിൻെറ നേതൃത്വത്തിലെത്തിയ സംഘം ഇടക്കുെവച്ച് തടയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ ഒളിവില്‍ പോയി. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിൻെറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ടുപോയ വാഹനവും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പൈമറ്റത്തുനിന്ന് കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പല്‍വാല്‍, കാലടി ഇന്‍സ്‌പെക്ടര്‍ ബി. സന്തോഷ്, കുറുപ്പംപടി എസ്.ഐ ടി.എല്‍. ജയന്‍, കാലടി എസ്.ഐ ജയിംസ് മാത്യു, എ.എസ്.ഐ അബ്ദുൽ സത്താര്‍, സി.പി.ഒമാരായ അനീഷ്, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.