സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനം തുടങ്ങി

കോലഞ്ചേരി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കോലഞ്ചേരി ബൈപാസ് നിർമിക്കണ​െമന്ന് സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മനക്കകടവ്- നെല്ലാട് റോഡി​ൻെറ പുനർനിർമാണം നടത്തുക, കറുകപ്പിള്ളി കോരംകടവ് പാലം അപ്രോച് റോഡ് നിർമാണം പൂർത്തീകരിക്കുക, പൂതൃക്ക -രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തമ്മാനിമറ്റം തൂക്കുപാലം പുനർനിർമിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി സി.കെ. വർഗീസ് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്‌മണി, ജില്ല കമ്മിറ്റി അംഗം സി.ബി. ദേവദർശനൻ എന്നിവർ സംസാരിച്ചു. കോലഞ്ചേരി ഏരിയ സെക്രട്ടറിയായി സി.കെ. വർഗീസിനെയും 21 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എം.പി. വർഗീസ്, കെ.കെ. ഏലിയാസ്, എം.എൻ. മോഹനൻ, വി.കെ. അയ്യപ്പൻ, എൻ.എസ്. സജീവൻ, എം.കെ. മനോജ്, ജിൻസ് ടി . മുസ്തഫ, അഡ്വ. ഷിജി ശിവജി, എൻ.എം. അബ്​ദുൽ കരിം, സി.പി. ഗോപാലകൃഷ്ണൻ, എൻ.വി. കൃഷ്‌ണൻകുട്ടി, എ.ആർ. രാജേഷ്, എൻ.കെ. ജോർജ്, എൻ.ജി. സുജിത്കുമാർ, എൻ.വി. വാസു, പി .ടി. അജിത്, കെ. സനൽകുമാർ, കെ.എ. ജോസ്, വി. കെ. അജിതൻ നായർ, ടി.എ. അബ്​ദുൽ സമദ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. ഫോട്ടോ: 1 - സി.പി.എം ഏരിയ സമ്മേളനത്തിൽ ജില്ല സെക്രട്ടറി സി.എൻ. മോഹനൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.