കുഴഞ്ഞുവീണ് മരിച്ചു

തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് വേലത്ത് പറമ്പിൽ രവീന്ദ്രൻ (75 ) . ശനിയാഴ്ച രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക്​ പോകുന്നതിനി​െട പൊന്നാംവെളി ഹെൽത്ത് സൻെററി​ൻെറ വരാന്തയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പട്ടണക്കാട് പൊലീസ് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗത്തിന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും രണ്ട് പ്രാവശ്യം ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. പട്ടണക്കാട് പൊലീസ് കേസെടുത്തു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടണക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്​റ്റ്​​േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: കുമാരി. മക്കൾ: അനിൽകുമാർ, അഭിലാഷ്. മരുമകൾ: വിജി. പടം :രവീന്ദ്രൻ (75)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.