പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രനയം രാജ്യതാൽപര്യങ്ങൾക്കെതിര്

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയം രാജ്യ താൽപര്യങ്ങൾക്ക് എതിരാണെന്ന് എൽ.ജെ.ഡി ജില്ല പ്രസിഡൻറ് ജയ്സൺ പാനികുളങ്ങര അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷയെ മുൻ നിർത്തിയുള്ള തന്ത്ര പ്രധാന സ്ഥാപനങ്ങൾ പോലും കേന്ദ്ര ഗവൺമൻെറ്​ സ്വകാര്യ മേഖലക്ക് തീറെഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക് യുവ ജനതാദളി​ൻെറ ആഭിമുഖ്യത്തിൽ എയർ ഇന്ത്യയെ വിൽക്കാനുള്ള കേന്ദ്ര ഗവൺമൻെറ്​ നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എയർ ഇന്ത്യ എറണാകുളം മേഖല ഓഫിസിലേക്ക് ലോക് താന്ത്രിക് യുവ ജനതാദൾ മേഖലാ അടിസ്ഥാനത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം.വി. ശ്യാം അധ്യക്ഷത വഹിച്ചു. ജി. ജയേഷ് ,അജി ഫ്രാൻസിസ്, ഗിരീഷ് ഇലഞ്ഞിമേൽ, പി.ജെ. ജോസി, അനു ആനന്ദ്, അഡ്വ. ഫിറോസ് മാവുങ്കൽ, തമ്മനം സുധീർ എന്നിവർ സംസാരിച്ചു. വി.പി. നിവേദ്, ആർ. ഹരിലാൽ, ഷനീർ മഠത്തിൽ, എസ്. കൃഷ്ണകുമാർ, മഹേഷ്, നജീബ്, അഭിമന്യു എന്നിവർ നേതൃത്വം നൽകി. EC LJD എയർ ഇന്ത്യ എറണാകുളം മേഖല ഓഫിസിലേക്ക് ലോക് താന്ത്രിക് യുവ ജനതാദൾ നടത്തിയ പ്രതിഷേധ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.