സാനി​ൈറ്റസർ ഡിസ്പെൻസർ വിതരണം ചെയ്യുന്നു

കളമശ്ശേരി: സ്കൂളുകളിലേക്കെത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ തയാറെടുത്ത് നിൽക്കുന്ന സ്കൂളുകൾക് ഹാൻഡ്​ സാനി​ൈറ്റസർ ഡിസ്പെൻസർ വിതരണം ചെയ്തു. വിദ്യാഭാരതി ഇൻസ്​റ്റിറ്റ്യൂട്ടാണ് ഏലൂർ നഗരസഭയിലെ 13 സ്കൂളുകൾക്ക്​ നൽകിയത്. നഗരസഭ കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് ചെയർമാൻ എ.ഡി. സുജിൽ ഉദ്​ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീല ബാബു അധ്യക്ഷത വഹിച്ചു. വിദ്യാഭാരതി ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടി വിതരണം നടത്തി. ടി.എം. ഷെനിൻ, അംബിക ചന്ദ്രൻ, പി.എ. ഷെറീഫ്, പി.ബി. രാജേഷ്, ദിവ്യാനോ, പി.എം. അയ്യൂബ്, ചന്ദ്രിക രാജൻ എന്നിവർ പങ്കെടുത്തു. EC KALA 2 DISPENCER ഏലൂരിൽ സ്കൂളുകൾക്കുള്ള ഹാൻഡ്​ സാനി​ൈറ്റസർ ഡിസ്പെൻസർ വിദ്യാഭാരതി ഇൻസ്​റ്റിറ്റ്യൂട്ട്​ ഭാരവാഹികൾ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.