ശിൽപശാലയിലേക്ക് നിർദേശങ്ങൾ സമർപ്പിക്കാം

വൈപ്പിൻ: 'ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും' ശിൽപശാലയിലേക്ക് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാം. കാലാവസ്ഥാ വ്യതിയാനവും ദ്വീപ് സംരക്ഷണവും, ദുരന്ത നിവാരണ പദ്ധതി, ടൂറിസം ഉൾ​െപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ഉൽപാദന മേഖലയും സമഗ്ര സുസ്ഥിര വികസനവും, സാമൂഹിക ക്ഷേമവും ദ്വീപ് സമൂഹവും സേവന മേഖലയും, നൈപുണ്യ വികസനം അവസരങ്ങൾ , നേട്ടങ്ങൾ, 14ാം പഞ്ചവത്സര പദ്ധതി മുൻഗണനകൾ എന്നീ വിഷയങ്ങളിൽ സമർപ്പിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ നേരിട്ടോ bdovypin@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 7994663621 എന്ന വാട്ട്സ്​ആപ്പ് നമ്പരിലോ നവംബർ ഒന്നിന് വൈകുന്നേരം 5ന്​ മുമ്പ്​ അറിയിക്കണമെന്ന് ബ്ലോക്ക് പ്രസിഡൻറ്​ തുളസി സോമൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.