ഗവ. യു.പി സ്കൂളിലെ നിയമനത്തിൽ അഴിമതിയെന്ന്

കൂത്താട്ടുകുളം: ഗവ. യു.പി സ്കൂളിലെ നിയമനത്തിലും ആശ വർക്കർമാരുടെ നിയമനത്തിലും സർക്കാർ ഉത്തരവുകൾ മറച്ച് തന്നിഷ്​ടപ്രകാരം ഇൻറർവ്യൂ ബോർഡ് രൂപവത്​രിച്ച് ഇഷ്​ടക്കാരെ തിരികിക്കയറ്റുന്നതായി കൗൺസിലിൽ ആക്ഷേപം. എൽ.ഡി.എഫി​ൻെറ അഴിമതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ വെള്ളിയാഴ്ചത്തെ അടിയന്തര കൗൺസിൽ യോഗം ബഹിഷ്കരിച്ച്​ പ്രതിഷേധം നടത്തി. വർഷങ്ങൾ ടീച്ചിങ് എക്സ്പീരിയൻസുള്ള ആളുകൾവരെ ഇൻറർവ്യൂവിൽ തഴയപ്പെട്ടത് ചെയർപേഴ്സൻ സ്വജനപക്ഷപാതം നടത്തിയതുകൊണ്ടാണെന്ന് ആരോപിച്ചു. യോഗത്തിൽ കൗൺസിലർമാരായ പി.സി. ഭാസ്കരൻ, ബേബി കീരാംതടം, സി.എ. തങ്കച്ചൻ, ബോബൻ വർഗീസ്, സിബി കൊട്ടാരം, റോയി ഇരട്ടയാനി, മരിയ ഗൊറോത്തി, സാററ്റി എസ്., ലിസി ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.