കൊച്ചി തുറമുഖം സംരക്ഷിക്കണം -സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളനം

പള്ളുരുത്തി: കൊച്ചി തുറമുഖവും അനുബന്ധ മേഖലകളും സംരക്ഷിക്കണമെന്ന് സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വികലമായ വികസന പദ്ധതി കാരണമാണ് കൊച്ചി തുറമുഖം വ്യവസായികവും സാമ്പത്തികമായും തൊഴിൽപരമായും തകരുന്നത്. കായലിൽ അടിഞ്ഞ എക്കലും പോള പായലും നീക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. പി.എ. പീറ്റർ സെക്രട്ടറിയായി 19 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.എസ്. രാധാകൃഷ്ണൻ, കെ.പി. ശെൽവൻ, എം.എസ്. ശോഭിതൻ, പി.എസ്. ഹരിദാസ്, പി.ആർ. വിജയൻ, കെ.കെ. സുരേഷ് ബാബു, പി.ബി. ദാളോ, വി.എ. ശ്രീജിത്, അഡ്വ. കെ.എൻ. സുനിൽ കുമാർ, എ.എം. ഷെരീഫ്, പി.ആർ. രചന, അഡ്വ. പി.എസ്. വിജു, ജെയ്സൻ ടി. ജോസ്, വി.എം. ഉണ്ണികൃഷ്ണൻ, വി.കെ. വിനയൻ, ടി.ജെ. പ്രിൻസൻ, എ.എക്സ്. ആൻറണി ഷീലൻ, എൻ.എസ്. സുനീഷ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.