വെൽഫെയർ പാർട്ടി ധർണ  

വെൽഫെയർ പാർട്ടി ധർണ   എടവനക്കാട്: വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം ഭൂസമര സമിതി കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുക, ഭൂരഹിതർക്ക് ഭൂമി പതിച്ചുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ കുഴുപ്പിള്ളി വില്ലേജ് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ ടി.എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഭൂസമര സമിതി സംസ്ഥാന സമിതി അംഗം ഗോമതി മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്​. സദഖത്ത്, വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ സംസ്ഥാന സമിതി അംഗം ആബിദ വൈപ്പിൻ, ഭൂസമര സമിതി ജില്ല കൺവീനർ സാജൻ ചെറായി, സെക്രട്ടറി മുനീറ കുന്നത്തുനാട്, എടവനക്കാട് ഗ്രാമപഞ്ചായത്ത് മെംബർ ഐ.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. വി.എ. ജലാലുദ്ദീൻ സ്വാഗതവും യൂസുഫ് കളപ്പുരക്കൽ നന്ദിയും പറഞ്ഞു. Bhoosamara samithi വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം ഭൂസമര സമിതി കുഴുപ്പിള്ളി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ പാർട്ടി ജില്ല പ്രസിഡൻറ്​ ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.