ഇന്ധന വിലവർധനയിൽ പ്രതിഷേധം; ഓട്ടോ തൊഴിലാളികൾ സൈക്കിൾ റിക്ഷ മാർച്ച് സംഘടിപ്പിച്ചു

EA ANKA 4 PETROL അങ്കമാലി: ഇന്ധനവില വർധനക്കെതിരെ ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ പോസ്​റ്റ്​ ഓഫിസിലേക്ക് സൈക്കിൾ റിക്ഷയുമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ടി.ബി ജങ്​ഷനിൽനിന്ന്​ ആരംഭിച്ച റാലി ടൗൺ ചുറ്റി പോസ്​റ്റ്​ ഓഫിസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധയോഗം അസോസിയേഷൻ ജില്ല സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ ജിജോ ഗർവാസീസ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, അസോസിയേഷൻ ഏരിയ സെക്രട്ടറി പി.വി. ടോമി, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.വി. ശാമുവൽ, മാത്യു തെറ്റയിൽ, മുനിസിപ്പൽ പ്രസിഡൻറ് ടി.വൈ. ഏല്യാസ്, എം.പി അഗസ്​റ്റിൻ, കെ.പി. ബാബു തുടങ്ങിയവർ സംസാരിച്ചു. EA ANKA 4 PETROL ഇന്ധന വിലവർധനക്കെതിരെ ഓട്ടോ തൊഴിലാളികൾ സൈക്കിൾ റിക്ഷയുമായി അങ്കമാലി പോസ്​റ്റ്​ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.