'സ്​കൂൾ വാഹനങ്ങളുടെ അധിക നികുതി പിൻവലിക്കണം'

കൊച്ചി: സർക്കാറി​ൻെറ ഭാഗത്തുനിന്നും യാതൊരു സഹായവും കൈപ്പറ്റാത്ത കേരളത്തിലെ 1500ൽപരം സി.ബി.എസ്.ഇ-, ഐ.സി.എസ്.ഇ സ്കൂൾ വാഹനങ്ങളുടെ മേൽ വിവേചനപരമായി ചുമത്തിയ അധിക നികുതി എത്രയും വേഗം പിൻവലിക്കണമെന്ന് കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മൻെറ് അസോസിയേഷൻ അഭ്യർഥിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ സ്വാശ്രയ മേഖലയിലെ സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സ്കൂൾ വാഹനങ്ങളുടെ നികുതി നാലിരട്ടിയായി വർധിപ്പിച്ചു. പെട്രോളി​ൻെറയും ഡീസലി​ൻെറയും അമിതമായ വില വർധനയെ തുടർന്ന് സ്കൂൾ വാഹനങ്ങൾ ന്യായമായ നിരക്കിൽ ഓടിക്കാൻ കഴിയാത്ത സാഹചര്യവും കണക്കിലെടുത്ത് ഗവൺമൻെറ് ഭാഗത്തുനിന്നും വിവേചനപരമായി വർധിപ്പിച്ച നികുതി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമായും സ്കൂൾ ബസുകളെ മാത്രം അവലംബിക്കുന്ന സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ വിദ്യാർഥികൾക്ക് പഠനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മൻെറ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒന്നരവർഷത്തോളം വാഹനങ്ങൾ ഓടിക്കാൻ കഴിയാതെ നിർജീവമായി കിടന്ന സാഹചര്യത്തിൽ ഫിറ്റ്നസ് നിബന്ധനകളിൽ അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.