വായ്പ വിതരണമേള വ്യാഴാഴ്ച

കൊച്ചി: ലീഡ് ബാങ്ക് യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുക്കുന്ന വായ്പ വിതരണമേളയും പൊതുജന സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുമെന്ന് വിവിധ ബാങ്കുകളുടെ മാനേജർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ഹൈബി ഈഡന്‍ എം.പി മേള ഉദ്ഘാടനം ചെയ്യും. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കലക്ടര്‍ ജാഫര്‍ മാലിക് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ റീന ഇവൻറ്​ ഹബ്ബിലാണ് പരിപാടി. വായ്പയുടെ അനുമതി പത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. പുതുതായി വായ്പ എടുക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് ദേവരാജ് , ജോയ് തോമസ്, ജയേഷ്, ഗീത, സതീശൻ, മഞ്ജുനാഥ് സ്വാമി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.