പെരുമ്പാമ്പിനെ പിടികൂടി

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ കള്ളാട് കയ്യാലപ്പൊത്തിലൊളിച്ച പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കള്ളാട് കാരക്കൊമ്പിൽ പൗലോസി​ൻെറ വിട്ട് മുറ്റത്താണ് ആദ്യം പാമ്പിനെകണ്ടത്. പിന്നീട് പെരുമ്പാമ്പ് കയ്യാല കല്ലുകൾക്കിടയിൽ ഒളിക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തട്ടേക്കാട് ഫോറസ്​റ്റ്​ സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ പി.ആർ. ശ്രീകുമാറും പാമ്പുപിടിത്ത വിദഗ്ധൻ സി.കെ. വർഗീസും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.12 അടി നീളമുള്ള പാമ്പിനെ കയ്യാലക്കല്ലുകൾ പൊളിച്ചാണ് പുറത്തെടുത്തത്. പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.